പാറശ്ശാലയിലെ കള്ളനോട്ട്; ഉറവിടം പാകിസ്താന്‍
ഹൈദരാബാദ്: കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്ത കേസുമായി ബന്ധപ്പെട്ട വന്‍ സംഘത്തെ ഹൈദരാബാദ് എന്‍ഐഎ യൂണിറ്റ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു സംസ്ഥാനങ്ങളില്‍ എന്‍ഐഎ സംഘം നടത്തി പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പാകിസ്താനില്‍ അച്ചടിക്കുന്ന കള്ളനോട്ട് ബംഗ്ലാദേശ് വഴി ബംഗാളിലും അവിടെനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്തുവന്ന സംഘമാണ് പിടിയിലായിരിക്കുന്നത്. ഇവരെ വൈകാതെ ഹൈദരാബാദിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ബംഗാളിലെ മാല്‍ദ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചുവന്നിരുന്നത്. പിടിയിലായവരില്‍ 11 പേരും മാല്‍ദ സ്വദേശികളാണ്. 23കാരനായ മാല്‍ദ സ്വദേശിയാണ് സംഘത്തലവന്‍. മാല്‍ദ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, പാറശ്ശാല എന്നിവിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
കേരളത്തില്‍ ജോലിക്കെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളില്‍ നിന്നും വ്യാപകമായി കള്ളനോട്ടുകള്‍ കണ്ടെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം നടത്തിയത്. പാറശ്ശാലയില്‍ കള്ളനോട്ടുമായി പിടികൂടിയ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംഘത്തലവനടക്കം പിടിയിലായത്.












Click it and Unblock the Notifications