അദ്വാനിയ്ക്ക് രാഹുലിന്റെ രൂക്ഷ വിമര്‍ശനം

ബിഎസ്പിയില്‍ നിന്ന് പുറത്തായതിന് ശേഷം കുശ്വാഹ കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അയാളെ പാര്‍ട്ടിയില്‍ എടുത്തില്ലെന്നും രാഹുല്‍ പറഞ്ഞു.
അഴിമതിയ്‌ക്കെതിരെ പടവാളെടുക്കുന്ന ബിജെപി കര്‍ണ്ണാടകയിലും ഗുജറാത്തിലും ജാര്‍ഖണ്ഡിലും ഉത്തരാഖണ്ഡിലും അഴിമതിയില്‍ മുങ്ങിയ ഭരണമാണ് നടത്തുന്നതെന്നും രാഹുല്‍ ആരോപിച്ചു.
ബിഎസ്പിയ്‌ക്കെതിരേയും രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നടത്തി. ലക്‌നൗവില്‍ ഒരു മാന്ത്രിക ആനയുണ്ടെന്നും അത് ജനങ്ങളുടെ പണം തിന്ന് വീര്‍ത്തു വരികയാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.
ബിജെപിയേയും ബിഎസ്പിയേയും സമാജ് വാദി പാര്‍ട്ടിയേയും മാറി മാറി പരീക്ഷിച്ച യുപിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഒരു അവസരം നല്‍കണം. അങ്ങനെ ചെയ്താല്‍ അഞ്ചു വര്‍ഷത്തിനകം യുപിയെ വികസിത സംസ്ഥാനമാക്കി മാറ്റുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു.












Click it and Unblock the Notifications