പ്രണയം നടിച്ച് പീഡനം; 17കാരന്‍ അറസ്റ്റില്‍

സെക്കുന്ദരാബാദിലെ പ്രശസ്തമായ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. പിന്നീട് പ്രതി പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്തു. ഇരുവരും ഒന്നിച്ച് കറങ്ങാന്‍ പോവുന്നത് പതിവായി.
ഇതിനിടെ പ്രതി പെണ്‍കുട്ടിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചു. ഒരിക്കല്‍ പെണ്‍കുട്ടിയെ പ്രതിയ്‌ക്കൊപ്പം കണ്ട സഹപാഠികള്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. ഞായറാഴ്ച പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിന്‍മേല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച ജുവനൈല്‍ കോടതിയ്്ക്ക് മുന്‍പാകെ ഹാജരാക്കും.












Click it and Unblock the Notifications