അയ്യപ്പ വേഷത്തില്‍ പോക്കറ്റടി; 7പേര്‍ പിടിയില്‍

ഇവരില്‍ നിന്ന് 16,000 രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വിവിധ കമ്പനികളുടെ 16 മൊബൈല്‍ ഫോണുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.
പിടിയിലായവര്‍ തേനി സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ നിന്ന് മുന്‍പ് പിടിയിലായ മോഷണ സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഏഴംഗ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പൊലീസിന്റെ വലയിലായത്. സന്നിധാനത്തു നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടമായവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഈ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ പതിവില്ലാത്ത വിധം മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവരില്‍ കൂടുതലും അയ്യപ്പ വേഷത്തിലെത്തിയായിരുന്നു മോഷണം നടത്തിയിരുന്നത്.












Click it and Unblock the Notifications