തമിഴരും മലയാളികളും സഹോദരങ്ങള്‍: തമിഴ്‌നാട് ഐജി

തമ്മിലടിക്കുന്നതു സ്വന്തം കൂടപ്പിറപ്പുകളോടാണെന്ന് ഇരുകൂട്ടരും ഓര്‍ക്കണം. ഇരുകൂട്ടരുടേയും ഭാഷയില്‍ മാത്രമേ വ്യത്യാസമുള്ളൂ. എന്നാല്‍ അതിര്‍ത്തിയ്ക്കപ്പുറവും ഇപ്പുറവുമുള്ളത് ഒരേ ജനതയാണെന്നും മാഷാണിമുത്തു.
ശബരിമല ദര്‍ശനത്തിനായി പോകവേ എരുമേലിയില്‍ എത്തിയതായിരുന്നു ഐജി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കാന്‍ തമിഴ്‌നാട്ടില്‍ സ്ഥാപനങ്ങള്‍ ഉണ്ട്.
അതുപോലെ തന്നെ കേരളത്തിലെ സ്ഥാപനങ്ങളില്‍ നിരവധി തമിഴര്‍ ജോലി ചെയ്യുന്നുണ്ട്. ഇരുവരും തമ്മില്‍ സ്പര്‍ധ ഉണ്ടാകേണ്ട ആവശ്യമില്ല. ഇപ്പോള്‍ പ്രശ്‌നം തണുത്തിട്ടുണ്ട്. എന്നാല്‍ നിസ്സാര സംഭവങ്ങള്‍ വലുതാക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമിയ്ക്കുകയാണെന്നും മാഷിമുത്തു ആരോപിച്ചു.












Click it and Unblock the Notifications