അസി. ഗ്രേഡുകാരെ പിരിച്ചുവിടും, അപ്പീല്‍ പോകില്ല

സിന്‍ഡിക്കേറ്റിലെ 10 യു.ഡി.എഫ് അംഗങ്ങള്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ എട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തു. ഒരു സി.പി.ഐ പ്രതിനിധി യോഗത്തില്‍ നിന്നു വിട്ടുനിന്നു. വൈസ് ചാന്‍സലറും പ്രൊ വൈസ് ചാന്‍സലറും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.
ഇതോടൊപ്പം ലോകായുക്തയുടെ വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ രംഗത്ത് വന്നത് യോഗം കലുക്ഷിതമാക്കി.
ലോകായുക്തയുടെ ശുപാര്‍ശയ്‌ക്കെതിരെ നിലപാടു സ്വീകരിച്ചാല്‍ അത് സര്‍വകലാശാലയ്ക്കു നാണക്കേടുണ്ടാകുമെന്നാണ് സിന്‍ഡിക്കേറ്റ് അഭിപ്രായം. ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കാനും യോഗം തീരുമാനിച്ചു. അന്തിമ തീരുമാനം ഹൈക്കോടതിയുടെതാണെന്നും സിന്‍ഡിക്കേറ്റ് യോഗം വ്യക്തമാക്കി.












Click it and Unblock the Notifications