കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസി. ഗ്രേഡുകാരെ പിരിച്ചുവിടും, അപ്പീല്‍ പോകില്ല

  • By Ajith Babu
Google Oneindia Malayalam News

Kerala varsity syndicate decides to annul asst grade appointments
തിരുവനന്തപുരം: അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന ലോകായുക്താ ഉത്തരവിനെ നിയമനം നല്‍കിയ 106 പേരെ പിരിച്ചുവിടാന്‍ തിങ്കളാഴ്ച ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

സിന്‍ഡിക്കേറ്റിലെ 10 യു.ഡി.എഫ് അംഗങ്ങള്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ എട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തു. ഒരു സി.പി.ഐ പ്രതിനിധി യോഗത്തില്‍ നിന്നു വിട്ടുനിന്നു. വൈസ് ചാന്‍സലറും പ്രൊ വൈസ് ചാന്‍സലറും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.

ഇതോടൊപ്പം ലോകായുക്തയുടെ വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ രംഗത്ത് വന്നത് യോഗം കലുക്ഷിതമാക്കി.

ലോകായുക്തയുടെ ശുപാര്‍ശയ്‌ക്കെതിരെ നിലപാടു സ്വീകരിച്ചാല്‍ അത് സര്‍വകലാശാലയ്ക്കു നാണക്കേടുണ്ടാകുമെന്നാണ് സിന്‍ഡിക്കേറ്റ് അഭിപ്രായം. ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കാനും യോഗം തീരുമാനിച്ചു. അന്തിമ തീരുമാനം ഹൈക്കോടതിയുടെതാണെന്നും സിന്‍ഡിക്കേറ്റ് യോഗം വ്യക്തമാക്കി.

English summary
The Kerala university syndicate has decided to cancel all appointments made to the assistant grade posts in 2008 as per the Lokayuktha order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X