Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം

 Piravom By Election
പിറവം: പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് എല്‍ഡിഎഫ്. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാനും തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

അതേസമയം ഏപ്രില്‍ 30നകം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ ഭയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കൊച്ചി മെട്രോ, പാമോലിന്‍ കേസ് തുടങ്ങിയവയും യോഗത്തില്‍ ചര്‍്ച്ചാവിഷയമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+