പാമോയില്‍: ചന്ദ്രപ്പന് മറുപടിയുമായി പിണറായി

ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നതിന് പകരം ചന്ദ്രപ്പന് കോടിയേരിയ്ക്കെതിരേ തിരിയുകയാണ്. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് കോടിയേരി പറഞ്ഞത് ആദ്യ പ്രതികരണം മാത്രമായിരുന്നു. പിന്നീട് കോടിയേരി അത് തിരുത്തുകയും ചെയ്തു.
ചന്ദ്രപ്പന് നല്ലപോലെ ധാരണയുള്ള മുതിര്‍ന്ന നേതാവാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതുനിലപാട് അദ്ദേഹം ഓര്‍ക്കണമായിരുന്നു. ചന്ദ്രപ്പനെ ഇപ്പോള്‍ പ്രകോപിച്ചത് എന്താണെന്നറിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ഞങ്ങള്‍ സിപിഐയുമായി കൊമ്പുകോര്‍ക്കുമെന്ന് കരുതി ആരും നൊട്ടിനുണഞ്ഞിരിക്കേണ്ട കാര്യമില്ല-പിണറായി വ്യക്തമാക്കി.
ചന്ദ്രപ്പന് തലയ്ക്ക് സുഖമില്ലാത്ത ആളാണെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ പാര്‍ട്ടിയില്‍ പെട്ട ആരെങ്കിലും പറഞ്ഞതായി അറിവില്ല. എന്ത് പറയുമ്പോഴും ഇരിക്കട്ടെ സിപിഎമ്മിനിട്ടൊരു കുത്ത് എന്ന ശൈലിയാണ് ചിലര്‍ക്കുള്ളതെന്നും പിണറായി പറഞ്ഞു.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രിക്കസേരിയില്‍ ഇരിക്കുന്നതിന് സ്തുതി പറയേണ്ടത് കോടിയേരി ബാലകൃഷ്ണനോടാണ് എന്നായിരുന്നു ചന്ദ്രപ്പന്റെ വിമര്‍ശനം.
ജനവരി ഒന്‍പതിന് എല്‍.ഡി.എഫ്. യോഗം ചേരാനിരിക്കെയാണ് തൊട്ടുതലേദിവസം സി.കെ. ചന്ദ്രപ്പന് വെടിപൊട്ടിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ അതൃപ്തി പൂണ്ട് പുറത്തുവരുന്നവരെ കൂടെച്ചേര്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വിമര്‍ശനങ്ങളെന്ന് പലരും കരുതുന്നുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പിണറായി ചന്ദ്രപ്പന് മറുപടിയുമായി രംഗത്തെത്തിയത്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications