കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍: ചന്ദ്രപ്പന് മറുപടിയുമായി പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
പാലക്കാട്: പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ കോടിയേരി ബാലകൃഷ്ണന്‍ മൃദുസമീപനം സ്വീകരിച്ചുവെന്ന സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നതിന് പകരം ചന്ദ്രപ്പന്‍ കോടിയേരിയ്‌ക്കെതിരേ തിരിയുകയാണ്. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് കോടിയേരി പറഞ്ഞത് ആദ്യ പ്രതികരണം മാത്രമായിരുന്നു. പിന്നീട് കോടിയേരി അത് തിരുത്തുകയും ചെയ്തു.

ചന്ദ്രപ്പന്‍ നല്ലപോലെ ധാരണയുള്ള മുതിര്‍ന്ന നേതാവാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതുനിലപാട് അദ്ദേഹം ഓര്‍ക്കണമായിരുന്നു. ചന്ദ്രപ്പനെ ഇപ്പോള്‍ പ്രകോപിച്ചത് എന്താണെന്നറിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ഞങ്ങള്‍ സിപിഐയുമായി കൊമ്പുകോര്‍ക്കുമെന്ന് കരുതി ആരും നൊട്ടിനുണഞ്ഞിരിക്കേണ്ട കാര്യമില്ല-പിണറായി വ്യക്തമാക്കി.

ചന്ദ്രപ്പന്‍ തലയ്ക്ക് സുഖമില്ലാത്ത ആളാണെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ പാര്‍ട്ടിയില്‍ പെട്ട ആരെങ്കിലും പറഞ്ഞതായി അറിവില്ല. എന്ത് പറയുമ്പോഴും ഇരിക്കട്ടെ സിപിഎമ്മിനിട്ടൊരു കുത്ത് എന്ന ശൈലിയാണ് ചിലര്‍ക്കുള്ളതെന്നും പിണറായി പറഞ്ഞു.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രിക്കസേരിയില്‍ ഇരിക്കുന്നതിന് സ്തുതി പറയേണ്ടത് കോടിയേരി ബാലകൃഷ്ണനോടാണ് എന്നായിരുന്നു ചന്ദ്രപ്പന്റെ വിമര്‍ശനം.

ജനവരി ഒന്‍പതിന് എല്‍.ഡി.എഫ്. യോഗം ചേരാനിരിക്കെയാണ് തൊട്ടുതലേദിവസം സി.കെ. ചന്ദ്രപ്പന്‍ വെടിപൊട്ടിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ അതൃപ്തി പൂണ്ട് പുറത്തുവരുന്നവരെ കൂടെച്ചേര്‍ക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വിമര്‍ശനങ്ങളെന്ന് പലരും കരുതുന്നുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പിണറായി ചന്ദ്രപ്പന് മറുപടിയുമായി രംഗത്തെത്തിയത്.

English summary
The LDF will meet Monday to discuss the palmolein case in the backdrop of verbal duel between state secretaries of the CPM and CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X