വിഷ്ണുനാഥ് എംഎല്‍എയെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു

ഞായറാഴ്ച വൈകിട്ട് നാലരയോടെ കുട്ടമ്പേരൂരില്‍ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ കുടുംബശ്രീ പ്രവര്‍ത്തക കൊല്ലാലില് കിഴക്കതില്‍ ഗീത(40) യെ ജില്ലാ ആശുപത്രിയിലും സി.പി.എം. പ്രവര്‍ത്തക കണ്ണംകുഴിയില്‍ ഭാരതി, മകള്‍ ജലജ എന്നിവരെ ചെങ്ങന്നൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
മദ്യപിച്ചെത്തിയ എല്‍.സി. സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ അക്രമിക്കുകയായിരുന്നെന്നും അതിന് ഒരു മണിക്കൂര്‍ മുമ്പ് സമ്മേളനവേദി തകര്‍ത്തിരുന്നെന്നും വിഷ്ണുനാഥ് ആരോപിച്ചു.
കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്കൂളിനു സമീപം അംഗന്വാടികണ്ണംകുഴി റോഡിന്റെ ഉദ്ഘാടനത്തിനാണ് എം.എല്‍.എ. എത്തിയത്. സംഘാടകര്‍ അദ്ദേഹത്തെ സ്വീകരിച്ച് കൊണ്ടുവരുന്നതിനിടെ പാടശേഖരത്തിനു തെക്കേക്കരയിലുള്ള സ്ത്രീകളടക്കം അറുപതംഗ സംഘം ബി.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെയാണു സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് എം.എല്‍.എയും സംഘവും സ്ഥലത്ത് കുത്തിയിരുന്നു.
350 മീറ്റര്‍ വരുന്ന അംഗന്വാടികണ്ണംകുഴി റോഡിലെ ബണ്ട് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കാതെ റോഡ് ഉദ്ഘാടനം ചെയ്യുന്നനെതിരേയായിരുന്നു പ്രതിഷേധം.ഇതിനിടയില്‍ ഉദ്ഘാടനം ചെയ്യട്ടെയെന്നുപറഞ്ഞ് എം.എല്‍.എ എഴുന്നേറ്റ് മുന്നോട്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ വഴിതടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റത്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു












Click it and Unblock the Notifications