കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷ്ണുനാഥ് എംഎല്‍എയെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു

  • By Super
Google Oneindia Malayalam News

PC Vishnunath
മാന്നാര്‍: റോഡ് ഉദ്ഘാടനത്തിനെത്തിയ പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദനം. പരിക്കേറ്റ വിഷ്ണുനാഥിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നാലരയോടെ കുട്ടമ്പേരൂരില്‍ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ കുടുംബശ്രീ പ്രവര്‍ത്തക കൊല്ലാലില്‍ കിഴക്കതില്‍ ഗീത(40) യെ ജില്ലാ ആശുപത്രിയിലും സി.പി.എം. പ്രവര്‍ത്തക കണ്ണംകുഴിയില്‍ ഭാരതി, മകള്‍ ജലജ എന്നിവരെ ചെങ്ങന്നൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

മദ്യപിച്ചെത്തിയ എല്‍.സി. സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ അക്രമിക്കുകയായിരുന്നെന്നും അതിന് ഒരു മണിക്കൂര്‍ മുമ്പ് സമ്മേളനവേദി തകര്‍ത്തിരുന്നെന്നും വിഷ്ണുനാഥ് ആരോപിച്ചു.

കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിനു സമീപം അംഗന്‍വാടികണ്ണംകുഴി റോഡിന്റെ ഉദ്ഘാടനത്തിനാണ് എം.എല്‍.എ. എത്തിയത്. സംഘാടകര്‍ അദ്ദേഹത്തെ സ്വീകരിച്ച് കൊണ്ടുവരുന്നതിനിടെ പാടശേഖരത്തിനു തെക്കേക്കരയിലുള്ള സ്ത്രീകളടക്കം അറുപതംഗ സംഘം ബി.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെയാണു സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് എം.എല്‍.എയും സംഘവും സ്ഥലത്ത് കുത്തിയിരുന്നു.

350 മീറ്റര്‍ വരുന്ന അംഗന്‍വാടികണ്ണംകുഴി റോഡിലെ ബണ്ട് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കാതെ റോഡ് ഉദ്ഘാടനം ചെയ്യുന്നനെതിരേയായിരുന്നു പ്രതിഷേധം.ഇതിനിടയില്‍ ഉദ്ഘാടനം ചെയ്യട്ടെയെന്നുപറഞ്ഞ് എം.എല്‍.എ എഴുന്നേറ്റ് മുന്നോട്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ വഴിതടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റത്.

English summary
The Chengannur legislator, P.C. Vishnunath, was allegedly manhandled by Communist Party of India (Marxist) activists near Mannar here on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X