മീന്‍ മോഷ്ടിച്ചെന്നാരോപിച്ച് തല്ല്; യുവാവ് മരിച്ചു
കട്ടപ്പന: മത്സ്യം മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കിയ യുവാവ് മരിച്ചു. പുത്തന്‍പുരയ്ക്കല്‍ സജി എന്ന യുവാവാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സജിക്കു മര്‍ദനമേറ്റത്. മീന്‍കച്ചവടക്കാരനായ സജി കച്ചവടത്തിനായി പോകവേ മറ്റൊരു മീന്‍കച്ചവടക്കാരന്റെ പക്കല്‍ നിന്ന് വീണുപോയ രണ്ട് കൂട മത്സ്യം കിട്ടുകയായിരുന്നു. എന്നാല്‍ മത്സ്യം മോഷ്ടിച്ചുവെന്ന് ആരോപിച്ച് സജിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.
തിരിച്ചേല്‍പിക്കാനായിട്ടാണ് മത്സ്യം എടുത്തതെന്ന് സജി പറഞ്ഞെങ്കിലും മര്‍ദ്ദിച്ചവര്‍ ചെവിക്കൊണ്ടില്ല. മുമ്പ് ബൈപാസ് ശസ്ത്രക്രിയ നടത്തിയിട്ടുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്.
മൃതദേഹം കട്ടപ്പനയിലെ വീട്ടിലെത്തിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ തിരികെയെത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സംസ്‌കാരം നടത്തി. സജിതയാണു ഭാര്യ. മക്കള്‍: അമ്മു, പൊന്നു, ഉണ്ണി.












Click it and Unblock the Notifications