കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുണ തേടി നജാദ് വെനിസ്വേലയില്‍

Google Oneindia Malayalam News

Sheves
കരാക്കസ്: പടിഞ്ഞാറന്‍ രാജ്യങ്ങളുമായി കൊമ്പുകോര്‍ക്കുന്ന രണ്ടു വമ്പന്മാര്‍ ഒന്നിക്കുന്നു. വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവെസും ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നജാദിന്റെയും കൂടിക്കാഴ്ചയെ ചില ലാറ്റിനമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

അമേരിക്കയുടെ ഭീഷണികള്‍ വകവെയ്ക്കാതെയാണ് ഷാവെസ് നജാദിന് സ്വീകരണമൊരുക്കിയത്. ഷാവെസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ വെനിസ്വേല കോണ്‍സുല്‍ ജനറലിനെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്.

ഇറാനുമായി നയതന്ത്രബന്ധം നിലനിര്‍ത്തുന്ന രാജ്യങ്ങളെയെല്ലാം ഭീഷണിപ്പെടുത്തുന്ന അമേരിക്കയുടെ ലക്ഷ്യം ആഗോള ആധിപത്യം തന്നെയാണ്. അത് അംഗീകരിച്ചുകൊടുക്കാനാവില്ല. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇറാനെതിരേ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ വെനി സ്വേലയുമായുള്ള സൗഹൃദം ഗുണം ചെയ്യും. അവര്‍ ഈ ലോകം കീഴടക്കാനൊന്നും പോവുന്നില്ല. ബരാക് ഒബാമ സ്വന്തം രാജ്യത്തെ കുറിച്ചുള്ള പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. അത്രമാത്രം പ്രശ്‌നങ്ങള്‍ അവിടെയുണ്ട്. വീണ്ടും യാങ്കികളുടെ ധാഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ ലാറ്റിനമേരിക്ക ഒരുക്കമല്ല- ടെലിവിഷനിലൂടെ ജനങ്ങളെ അഭിമുഖീകരിച്ച ഷെവസ് അറിയിച്ചു.

ഇറാനും ക്യൂബയും വെനിസ്വേലയും നികാരോഗയും ചേരുന്ന ഒരു ബെല്‍റ്റ് രൂപീകരിക്കപ്പെടുകയാണെങ്കില്‍ സമ്മര്‍ദ്ദത്തിലാവുക അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമാവും. സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് വെനിസ്വേല.

English summary
Ahmadinejad arrives in Venezuela to meet Chavez.It is the Iranian leader’s fifth visit to Venezuela. He will also travel to Nicaragua, Cuba and Ecuador.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X