ഇറാന്‍ യുറേനിയം സംസ്‌കരണം തുടങ്ങി

തെക്കന്‍ തെഹ്‌റാനിലാണ് ബങ്കറിനു സമാനമായ ഈ പരീക്ഷശാല സ്ഥിതിചെയ്യുന്നത്. രാജ്യത്തെ പ്രധാന ആണവസംസ്‌കരണ കേന്ദ്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെങ്കിലും സുരക്ഷാപരമായി ഇതിനു നല്‍കുന്ന മുന്തിയ പരിഗണനയാണ് ഇതിനു ഏറ്റവും വലിയ തെളിവെന്ന് കയ്ഹാന്‍ പത്രം പറയുന്നു.
സംസ്‌കരണത്തിനുള്ള സാങ്കേതികവിദ്യ ഇറാന്‍ സ്വന്തമാക്കിയതിനാല്‍ ആണവ പോര്‍മുനകളുണ്ടാക്കുമെന്നാണ് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും ഭയപ്പെടുന്നത്. തീര്‍ച്ചയായും സംസ്‌കരണം തുടങ്ങിയെന്ന വാര്‍ത്ത പുറത്തുവരുന്നത് ഇറാന് ശക്തമായ ഒരു പരിചയായി മാറും. കാരണം അമേരിക്കയോ ഇസ്രായേലോ യൂറോപ്യന്‍ രാജ്യങ്ങളോ ഇറാനെ ആക്രമിക്കുന്നതിനു മുമ്പ് ഇനി പലതവണ ആലോചിക്കും.












Click it and Unblock the Notifications