മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
മെക്‌സിക്കോ: മെക്‌സിക്കോയിലെ ലാ അള്‍ട്ടിമാ പലാബ്ര പത്രത്തിന്റെ ലേഖകനായ റൗള്‍ റെഗുലോ ഗാര്‍സയെ ഒരു സംഘം തോക്കുധാരികള്‍ വെടിവച്ചുകൊന്നു. അധോലോകസംഘത്തിനെതിരേ എഴുതിയ വാര്‍ത്തയാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നു.
വടക്കന്‍ ന്യൂവോ ലിയോണ്‍ പ്രവിശ്യയിലെ കഡെറെയ്റ്റ നഗരത്തിലൂടെ ഡ്രൈവ് ചെയ്തു നീങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. രാജ്യത്തെ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
2000 മുതലുള്ള കണക്കുപരിശോധിക്കുകയാണെങ്കില്‍ രാജ്യത്തെ 75ഓളം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് മെക്‌സിക്കോ. ദേശീയ മനുഷ്യാവകാശകമ്മീഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ഒമ്പത് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications