Get Updates
Get notified of breaking news, exclusive insights, and must-see stories!

പാല്‍ കൊഴുപ്പിയ്ക്കാന്‍ യൂറിയ

ദില്ലി: രാജ്യത്ത് വില്‍ക്കുന്ന പായ്ക്കറ്റ് പാലില്‍ ഭൂരിഭാഗവും മായം കലര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഒഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയിലാണ് 70 ശതമാനം പാല്‍ പായ്ക്കറ്റുകളും മായം കലര്‍ന്നതാണെന്നു തെളിഞ്ഞത്.

ഒരു ഗ്ലാസ് പാല്‍ കുടിയ്ക്കൂ ആരോഗ്യം സംരക്ഷിയ്ക്കുവെന്ന ഉപദേശം കേട്ട് പായ്ക്ക്റ്റ് പാല്‍ കുടിച്ചാല്‍ കാലക്രമേണ മാരകരോഗങ്ങള്‍ക്ക് അടിമയായേക്കാമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പാലില്‍ ഡിറ്റര്‍ജന്റ്, ഫാറ്റ്, യൂറിയ, വെളളം തുടങ്ങിയവ കലര്‍ന്നിരിക്കുന്നതായി കണ്ടെത്തി. സാംപിള്‍ പരിശോധനകളില്‍ 70 ശതമാനവും മലിനമാക്കപ്പെട്ടതാണെന്നു കണ്ടെത്തി. ദില്ലിയില്‍ ചിലയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാലില്‍ ഗ്ലൂക്കോസ്, സ്‌കിം മില്‍ക് പൗഡര്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. ഇവ സാധാരണയായി പാലിന്റെ അളവു കൂട്ടാന്‍ ഉപയോഗിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു.

33 സംസ്ഥാനങ്ങളില്‍ നിന്നായി 1,791 സാംപിളുകളാണ് എഫ്എസ്എസ്എഐ ശേഖരിച്ചത്. ഇതില്‍ 1,226 സാംപിളുകളും പരാജയപ്പെട്ടു. 31.5ശതമാനം സാംപിളുകള്‍ മാത്രമാണു ഗുണമേന്മയുളളതായി കണ്ടെത്തിയത്. കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 28% പായ്ക്കറ്റ് പാലുകളില്‍ മായം കലര്‍ന്നിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് 12%, കര്‍ണാടക22%, ആന്ധ്രപ്രദേശ്6.7% എന്നിങ്ങനെയാണു മായത്തിന്റെ അളവ്.

.മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലും പാലില്‍ വന്‍തോതില്‍ മായം കലര്‍ന്നതായി കണ്ടെത്തി. ഗുജറാത്ത്-89%, ജമ്മു കശ്മീര്‍-83%, പഞ്ചാബ്-81%, രാജസ്ഥാന്‍-76%, ഹരിയാന-70%, മധ്യപ്രദേശ്0-8% എന്നിങ്ങനെ മലിനമാക്കപ്പെട്ട പാലാണു വിതരണം ചെയ്യുന്നത്. ഗോവ, പോണ്ടിച്ചേരി പ്രദേശങ്ങളില്‍ മാത്രമാണു നൂറു ശതമാനം ഗുണമേന്മയുളള പാല്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+