ജയ്പൂര്‍: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഗള്‍ഫ് മലയാളികളുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മെട്രോ റയില്‍ പദ്ധതി ശ്രീധരന്റെ സഹായത്തോടെ പൂര്‍ത്തീകരിയ്്ക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ദില്ലിയിലെത്തും. ജലവിഭവമന്ത്രി പവന്‍ കുമാര്‍ ബന്‍സലുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി പ്രശ്‌നത്തില്‍ സംസ്ഥാനമെടുത്ത തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും
Kerala Chief Minister Oommen Chandy on Wednesday said the state government wanted the expertise of E Sreedharan, former chief of Delhi Metro Rail Corporation, to execute the proposed Kochi Metro project. Government would not allow any controversy to block the progress of implementation of the project, Chandy told reporters after a cabinet meeting here.,