നക്കീരന്‍ വാരികയുടെ ഓഫീസില്‍ റെയ്ഡ്
ചെന്നൈ: തമിഴ് വാരികയായ നക്കീരന്റെ ചെന്നൈയിലുള്ള ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി. മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അടുത്ത ദിവസമാണ് റെയ്ഡ് നടന്നത്.
റെയ്ഡിനെ തുടര്‍ന്ന് പത്രാധിപര്‍ നക്കീരന്‍ ഗോപാലന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഗോപാലന്‍ മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്നും റിപ്പോര്‍ട്ടുണ്ട്.
ജയലളിതയ്‌ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നക്കീരന്‍ വാരികയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications