മാന്‍വേട്ട: ഷൂട്ടിങ് താരത്തിനെതിരെ കേസ്

ഒരു പ്രാദേശിക ചാനല്‍ സംഘം നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ താന്‍ രാജ്യത്തിനകത്തും പുറത്തുമായി നായാട്ട് പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് മെഹ്‌രാജ് സമ്മതിച്ച ദൃശ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്വന്തം റൈഫിള്‍ കൊണ്ടും ഷോട്ട് ഗണ്ണും കൊണ്ടാണ് മെഹ് രാജ് മാനുകളെ കൊന്നൊടുക്കിയത്. വേട്ടയ്ക്കായി വിദേശികളെ ക്ഷണിയ്ക്കുകയെന്ന ഉദ്ദേശവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ഖത്തറില്‍ ഷൂട്ടിങ് മത്സരത്തില്‍ പങ്കെടുക്കുന്ന മെഹ്‌രാജ് തിരിച്ചെത്തിയാലുടന്‍ അറസ്റ്റുണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഹ് രാജ് വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications