കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍വേട്ട: ഷൂട്ടിങ് താരത്തിനെതിരെ കേസ്

  • By Ajith Babu
Google Oneindia Malayalam News

Mairaj Ahmed Khan be booked for Hunting
ബുലന്ദശര്‍: അപൂര്‍വയിനം മാനുകളെ വേട്ടയാടിയതിന് ദേശീയ ഷൂട്ടിങ് താരം മെഹ്‌രാജ് ഖാനെതിരെ കേസ്. മാന്‍ വേട്ട നടത്തിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ചാനല്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മെഹ്‌രാജിന്റെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു.

ഒരു പ്രാദേശിക ചാനല്‍ സംഘം നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ താന്‍ രാജ്യത്തിനകത്തും പുറത്തുമായി നായാട്ട് പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് മെഹ്‌രാജ് സമ്മതിച്ച ദൃശ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്വന്തം റൈഫിള്‍ കൊണ്ടും ഷോട്ട് ഗണ്ണും കൊണ്ടാണ് മെഹ് രാജ് മാനുകളെ കൊന്നൊടുക്കിയത്. വേട്ടയ്ക്കായി വിദേശികളെ ക്ഷണിയ്ക്കുകയെന്ന ഉദ്ദേശവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

ഖത്തറില്‍ ഷൂട്ടിങ് മത്സരത്തില്‍ പങ്കെടുക്കുന്ന മെഹ്‌രാജ് തിരിച്ചെത്തിയാലുടന്‍ അറസ്റ്റുണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദില്ലിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഹ് രാജ് വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.

English summary
The Meerut Divisional Conservator of Forests today reached Bulandshahar for a preliminary investigation in the findings of India TV which exposed national shooter Mairaj Ahmed Khan killing sambhars with his rifle and shot gun and inviting foreign nationals for hunting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X