ചീഫ് സെക്രട്ടറിയാവാനില്ലെന്ന് മോഹന്‍ദാസ്

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പി.പ്രഭാകരനെ ഉപദേശക സ്ഥാനത്ത് നിര്‍ത്തിയ ശേഷം കേന്ദ്ര ഷിപ്പിങ് സെക്രട്ടറിയായ കെ. മോഹന്‍ദാസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഡിസംബര്‍ 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ. എ. എസ്. ഉദ്യോഗസ്ഥനായ മോഹന്‍ദാസ് ഫെബ്രുവരി 18നാണ് വിരമിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റെടുക്കുന്ന ചുമതലകള്‍ പൂര്‍ണമായി നിറവേറ്റാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ദാസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നിരസിച്ചത്.
മാത്രമല്ല ചീഫ് സെക്രട്ടറിയുടെ കാലാവധി ആറു മാസം കൂടി നീട്ടി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയിട്ടുമില്ല. 1974 ബാച്ചിലെ ഐ.എ.എസ് ഓഫീസറായ മോഹന്‍ദാസ് 2005ല്‍ മുതല്‍ കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനിലാണ്. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷയാണ് മോഹന്‍ദാസിന്റെ ഭാര്യ. ദേവിയും കാര്‍ത്തികയും മക്കള്‍. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ മാര്‍ച്ച് ഒമ്പതിനാണ് വിരമിക്കുന്നത്.












Click it and Unblock the Notifications