കോണ്‍ഗ്രസിന് ഏതു വാതിലിലൂടെയും പോകാം

തങ്ങള്‍ പിന്‍വാതിലിലൂടെ പോകില്ലെന്ന് കാണ്‍ഗ്രസ് എം.പി. ദീപാദാസ് മുന്‍ഷി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ചാറ്റര്‍ജി.
കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തിന് വില കല്പിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നഗരത്തില്‍ വന്‍ റാലി നടത്ത്ി. സംസ്ഥാനത്ത് നിലനില്പിനായി കോണ്‍ഗ്രസ് മമതാ ബാനര്‍ജിയുടെ സഹായം തേടുകയായിരുന്നു.
മമതയുടെ ഫോട്ടോ വയ്ക്കാതെ ഒരു തിരഞ്ഞെടുപ്പെങ്കിലും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും റാലിയില്‍ ചാറ്റര്‍ജി പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക-വ്യാവസായിക മേഖലകളിലെ വളര്‍ച്ച തടയാനായി കോണ്‍ഗ്രസ് സിപിഎമ്മിനെ കൂട്ടുപിടിച്ചിരിയ്കുകയാണ്.
സിപിഎമ്മിനെതിരെ പോരാടുന്നതില്‍ കോണ്‍ഗ്രസിന് ഒരു കാലത്തും താത്പര്യമുണ്ടായിരുന്നില്ലെന്നും ചാറ്റര്‍ജി ആരോപിച്ചു.


Click it and Unblock the Notifications