ശല്യംചെയ്ത യുവാവിനെ വീട്ടമ്മ ചെരുപ്പിനടിച്ചു
കരുനാഗപ്പള്ളി: ബസ് യാത്രക്കിടെ ശല്യംചെയ്ത യുവാവിനെ വീട്ടമ്മ ചെരുപ്പുകൊണ്ടടിച്ചു. കട്ടപ്പന-തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം നടന്നത്. കട്ടപ്പനയില്‍ നിന്നാണ് വീട്ടമ്മയും മകനും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.
പിറകില്‍ നിന്ന് രണ്ടാമത്തെ സീറ്റിലായിരുന്നു ഇവര്‍ ഇരുന്നത്. ബസ് കോട്ടയത്ത് എത്തിയപ്പോള്‍ യുവാവ് കയറി. ഇയാള്‍ മദ്യപിച്ചിരുന്നു. വീട്ടമ്മയുടെ സീറ്റിന് തൊട്ടു പിറകിലുള്ള സീറ്റില്‍ ഇരുപ്പുറപ്പിച്ച യുവാവ് ചെങ്ങന്നൂര്‍ മുതല്‍ ഇവരെ ശല്യപ്പെടുത്തി തുടങ്ങി.
ആദ്യമൊക്കെ മിണ്ടാതിരുന്നെങ്കിലും പിന്നീട് ശല്യം സഹിയ്ക്കാന്‍ കഴിയാതായി. ഇതിനിടെ ബസ് അടൂര്‍ ഡിപ്പോയിലെത്തി. ഉടന്‍ തന്നെ വീട്ടമ്മ ചെരിപ്പൂരി യുവാവിന്റെ കരണത്തടിച്ചു. അപ്പോഴാണ് ബസ് ജീവനക്കാരും യാത്രക്കാരും സംഭവം അറിഞ്ഞത്.
എന്നാല്‍ അടിയേറ്റിട്ടും മദ്യ ലഹരിയിലായിരുന്ന യുവാവിന് കുലുക്കമുണ്ടായില്ല. പരാതി നല്‍കാനായി ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകാമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും വീട്ടമ്മ ഇതിന് തയ്യാറായില്ല.


Click it and Unblock the Notifications