സംഗീതനിശയില്‍ തിക്കുംതിരക്കും; 3 മരണം

അല്‍ഹാംറ സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രമുഖ സ്വകാര്യ കോളജാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിക്കേറ്റ അഞ്ച് പെണ്‍കുട്ടികളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. നാലായിരത്തോളം പേര്‍ക്കിരിക്കാവുന്ന ഹാളില്‍ ഏഴായിരത്തോളം പേരുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പരിപാടിക്ക് ശേഷം ആതിഫ് അസ്‌ലാമിന്റെ ഓട്ടോഗ്രാഫ് തേടി പെണ്‍കുട്ടികള്‍ തിക്കും തിരക്കുമുണ്ടാക്കിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
പെണ്‍കുട്ടികള്‍ ഗായകന് ചുറ്റും തിക്കി തിരക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തി വീശിയതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications