അടിവസ്ത്രങ്ങളുടെ രണ്ടാംവില്‍പനക്ക് വിലക്ക്

രാജ്യത്തെ ദരിദ്രരരായ ജനങ്ങള്‍ അടിവസ്ത്രങ്ങള്‍ സെക്കന്റ് ഹാന്‍ഡായി വാങ്ങിയുപയോഗിക്കുന്ന കാര്യം തന്നെ ഞെട്ടിച്ചുവെന്ന് സിംബാവെ ധനകാര്യമന്ത്രി ടെന്റെ ബിറ്റി പറയുന്നു. നിലവില്‍ സിംബാവെയിലേക്ക് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഇറക്കുമതി പോലും ചെയ്യുന്നുണ്ട്. ഇതെങ്ങനെ സംഭവിയ്ക്കുന്നു? സ്ത്രീകള്‍ ഇത്തരത്തിലുള്ള അടിവസ്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് ഭര്‍ത്താക്കന്മാരുടെ പരാജയത്തെയാണ് പുറത്തുകൊണ്ടുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു
ഡിസംബര്‍ 30മുതല്‍ക്കാണ് അടിവസ്ത്രങ്ങളുടെ രണ്ടാംവില്‍പന നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന സിംബാവെക്കാരില്‍ വലിയൊരു വിഭാഗം ഇത്തരത്തിലുള്ള അടിവസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇത്തരം അടിവസ്ത്രങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് തടയാനായി വന്‍നികുതിയാണ് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ള പുതിയ നിയമത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് രാജ്യത്തുണ്ടാവുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications