കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രങ്ങളുടെ രണ്ടാംവില്‍പനക്ക് വിലക്ക്

  • By Ajith Babu
Google Oneindia Malayalam News

Zimbabwe bans second-hand underwear
ഹരാരെ: സിംബാവെയില്‍ അടിവസ്ത്രങ്ങളുടെ സെക്കന്റ്ഹാന്‍ഡ് വില്‍പനയ്ക്കും കൈമാറ്റത്തിനും നിരോധനം. ഏതുവിധത്തിലുള്ള അടിവസ്ത്രങ്ങളും വാങ്ങുന്നതിനും വില്‍ക്കുന്നതിനും ദാനം ചെയ്യുന്നതിനുമെല്ലാം ഈ വിലക്ക് ബാധകമാണ്.

രാജ്യത്തെ ദരിദ്രരരായ ജനങ്ങള്‍ അടിവസ്ത്രങ്ങള്‍ സെക്കന്റ് ഹാന്‍ഡായി വാങ്ങിയുപയോഗിക്കുന്ന കാര്യം തന്നെ ഞെട്ടിച്ചുവെന്ന് സിംബാവെ ധനകാര്യമന്ത്രി ടെന്റെ ബിറ്റി പറയുന്നു. നിലവില്‍ സിംബാവെയിലേക്ക് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഇറക്കുമതി പോലും ചെയ്യുന്നുണ്ട്. ഇതെങ്ങനെ സംഭവിയ്ക്കുന്നു? സ്ത്രീകള്‍ ഇത്തരത്തിലുള്ള അടിവസ്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് ഭര്‍ത്താക്കന്മാരുടെ പരാജയത്തെയാണ് പുറത്തുകൊണ്ടുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു

ഡിസംബര്‍ 30മുതല്‍ക്കാണ് അടിവസ്ത്രങ്ങളുടെ രണ്ടാംവില്‍പന നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന സിംബാവെക്കാരില്‍ വലിയൊരു വിഭാഗം ഇത്തരത്തിലുള്ള അടിവസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇത്തരം അടിവസ്ത്രങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് തടയാനായി വന്‍നികുതിയാണ് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ള പുതിയ നിയമത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് രാജ്യത്തുണ്ടാവുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
A new law has made it illegal to import or sell used pants. It is now forbidden to import 'second-hand undergarments of any type form or description -- whether purchased, donated or procured in any other manner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X