വിപണി നേരിയ നേട്ടത്തില്‍

ചെറിയൊരു മുന്നേറ്റത്തില്‍ പോലും വില്‍പ്പനസമ്മര്‍ദ്ദം പ്രകടമായത് വിപണിക്ക് തിരിച്ചടിയായി. സെന്‍സെക്‌സ് 10.77 പോയിന്റുയര്‍ന്ന് 16175.86ലും നിഫ്റ്റി 11.40 പോയിന്റ് വര്‍ധിച്ച് 4860.95ലും ക്ലോസ് ചെയ്തു.
എച്ച്ഡിഐഎല്‍, അദാനി പവര്‍, വോക്കാര്‍ഡ്, അദാനി എന്റര്‍പ്രൈസസ്, ഇന്ത്യബുള്‍ റിയല്‍ എസ്റ്റേറ്റ് പോലുള്ള കമ്പനികളാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
അതേ സമയത്ത് കഴിഞ്ഞാഴ്ചയില്‍ ഏറെ നേട്ടമുണ്ടാക്കിയ ഹിന്ദ് കോപ്പര്‍, എംഎടിസി കമ്പനികളും ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്ത്യ ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികളും താഴോട്ടിറങ്ങി.












Click it and Unblock the Notifications