കേരള ഹാന്‍ഡ് ബോള്‍ ടീമിനെ തല്ലിത്തോല്‍പ്പിച്ചു
ദില്ലി: ചണ്ഡീഗഢില്‍ ദേശീയ സ്കൂള്‍ ഗെയിംസ് മത്സരത്തിനിടെ കേരള ഹാന്‍ഡ്ബോള്‍ ടീമിന് ക്രൂരമര്‍ദ്ദനം. മത്സരം തോല്ക്കുമെന്നായപ്പോഴാണ് ആതിഥേയര്‍ കേരള ടീമിനെ ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ പത്ത് ടീമംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
19 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ സെമിഫൈനല്‍ മത്സരത്തില്‍ കേരളം മുന്നിട്ടുനില്‍ക്കവെ പരാജയഭീതിപൂണ്ട ചണ്ഡീഗഢ് താരങ്ങളാണ് ആക്രമണം തുടങ്ങിയത്. മത്സരം തോല്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ചണ്ഡീഗഡ് ടീമംഗങ്ങളും നാട്ടുകാരായ കാണികളും ചേര്‍ന്ന് പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു.
ടീമംഗങ്ങള്‍ക്കൊപ്പം രക്ഷിതാക്കളും സംഘാടകരും നാട്ടുകാരും ആക്രമണത്തില്‍ പങ്കുചേര്‍ന്നു.
ക്രിക്കറ്റ് ബാറ്റും വടിയും കൊണ്ടായിരുന്നു മര്‍ദ്ദനം. ഓടി രക്ഷപ്പെട്ട ടീമംഗങ്ങളെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍പോലും അധികൃതര്‍ തയ്യാറായില്ല.
മലയാളി സംഘടനകള്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ടീമിലെ പത്ത് പേരാണ് ആശുപത്രിയിലുള്ളത്. ടീം ബുധനാഴ്ച വൈകിട്ട് ചണ്ഡിഗഢില്‍നിന്ന് തിരിച്ചുപോരും. പഞ്ചാബ് ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചു.
മതസരത്തിലുടനീളം കേരളമായിരുന്നു മുന്നില്‍. തുടക്കത്തില്‍ ത്ന്നെ കേരള ടീമിലെ രണ്ടംഗങ്ങളെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കിയിരുന്നു. എന്നിട്ടും മത്സരത്തില്‍ കേരളം മുമ്പിട്ടു നിന്നു. ഇതിനിടെ ദേശീയ ഗെയിംസായിട്ടുപോലും സ്കോര്‍ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ കേരള ടീം മാനേജര്‍ ഹഷാബുദ്ദീന് ചോദ്യംചെയ്തിരുന്നു. കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുമാത്രം ബാക്കിയിരിക്കെയാണ് ആക്രമണം ആരംഭിച്ചത്. റഫറിപോലും മര്‍ദനത്തില്‍ പങ്കെടുത്തതായി ആരോപണമുണ്ട്.
കുട്ടികളെ ഭീഷണിപ്പെടുത്തി കളിയില്‍ പരാജയപ്പെട്ടതായി എഴുതിവാങ്ങുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കുമെന്ന് കേരള ടീം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്കൂള്‍ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ് അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications