കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹാന്‍ഡ് ബോള്‍ ടീമിനെ തല്ലിത്തോല്‍പ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ചണ്ഡീഗഢില്‍ ദേശീയ സ്‌കൂള്‍ ഗെയിംസ് മത്സരത്തിനിടെ കേരള ഹാന്‍ഡ്‌ബോള്‍ ടീമിന് ക്രൂരമര്‍ദ്ദനം. മത്സരം തോല്‍ക്കുമെന്നായപ്പോഴാണ് ആതിഥേയര്‍ കേരള ടീമിനെ ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ പത്ത് ടീമംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

19 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ സെമിഫൈനല്‍ മത്സരത്തില്‍ കേരളം മുന്നിട്ടുനില്‍ക്കവെ പരാജയഭീതിപൂണ്ട ചണ്ഡീഗഢ് താരങ്ങളാണ് ആക്രമണം തുടങ്ങിയത്. മത്സരം തോല്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ചണ്ഡീഗഡ് ടീമംഗങ്ങളും നാട്ടുകാരായ കാണികളും ചേര്‍ന്ന് പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു.

ടീമംഗങ്ങള്‍ക്കൊപ്പം രക്ഷിതാക്കളും സംഘാടകരും നാട്ടുകാരും ആക്രമണത്തില്‍ പങ്കുചേര്‍ന്നു.
ക്രിക്കറ്റ് ബാറ്റും വടിയും കൊണ്ടായിരുന്നു മര്‍ദ്ദനം. ഓടി രക്ഷപ്പെട്ട ടീമംഗങ്ങളെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍പോലും അധികൃതര്‍ തയ്യാറായില്ല.

മലയാളി സംഘടനകള്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ടീമിലെ പത്ത് പേരാണ് ആശുപത്രിയിലുള്ളത്. ടീം ബുധനാഴ്ച വൈകിട്ട് ചണ്ഡിഗഢില്‍നിന്ന് തിരിച്ചുപോരും. പഞ്ചാബ് ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചു.

മതസരത്തിലുടനീളം കേരളമായിരുന്നു മുന്നില്‍. തുടക്കത്തില്‍ ത്‌ന്നെ കേരള ടീമിലെ രണ്ടംഗങ്ങളെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കിയിരുന്നു. എന്നിട്ടും മത്സരത്തില്‍ കേരളം മുമ്പിട്ടു നിന്നു. ഇതിനിടെ ദേശീയ ഗെയിംസായിട്ടുപോലും സ്‌കോര്‍ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ കേരള ടീം മാനേജര്‍ ഹഷാബുദ്ദീന്‍ ചോദ്യംചെയ്തിരുന്നു. കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുമാത്രം ബാക്കിയിരിക്കെയാണ് ആക്രമണം ആരംഭിച്ചത്. റഫറിപോലും മര്‍ദനത്തില്‍ പങ്കെടുത്തതായി ആരോപണമുണ്ട്.

കുട്ടികളെ ഭീഷണിപ്പെടുത്തി കളിയില്‍ പരാജയപ്പെട്ടതായി എഴുതിവാങ്ങുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കുമെന്ന് കേരള ടീം അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ് അറിയിച്ചു.

English summary
In an ugly episode, players of the Kerala handball team were allegedly beaten up by players and supporters of the Chandigarh team. 12 members of the Kerala team were reportedly injured and taken to GMSH-16 for treatment. UT Home Secretary Anil Kumar visited the injured players at the hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X