ശാരിയുടെ കുഞ്ഞിന്റെ പിതാവ് താനാണെന്ന് പ്രവീണ്‍

ബുധനാഴ്ച രാവിലെ കോടതി പ്രതികളില്‍ നിന്നും മൊഴിയെടുക്കുന്നതിനിടയില്‍ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് പ്രവീണാണെന്ന് വ്യക്തമായ കാര്യം കോടതി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് കോടതി ചോദിച്ചപ്പോഴാണ് പ്രവീണ്‍ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തത്
ശാരിയും താനും പ്രണയത്തില്‍ ആയിരുന്നു എന്നും വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹത്തിന്റെ കാര്യത്തില്‍ തടസങ്ങള്‍ ഉണ്ടായതെന്നും പ്രവീണ്‍ കോടതിയില്‍ പറഞ്ഞു. കിളിരൂര്‍ കേസിലെ 78 സാക്ഷികളെയും തിങ്കളാഴ്ചയോടെ വിസ്തരിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതികളെ സാക്ഷിവിസ്താരം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ പിതാവ് നല്‍കിയ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.












Click it and Unblock the Notifications