കെപിസിസി യോഗത്തില്‍ ഡിജിപി
തിരുവനന്തപുരം: പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആസിഫ് അലി കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുത്തതു വിവാദമാകുന്നു. ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം യോഗം തുടങ്ങുന്നതിനു മുന്‍പാണു കെപിസിസി ഓഫിസിലെത്തിയത്.
യോഗഹാളിലേക്ക് കയറിപ്പോയ അദ്ദേഹം കുറച്ചു സമയം അവിടെ ചെലവഴിച്ചു. സംഭവം ചാനല്‍ വാര്‍ത്തയായതോടെ ഉടന്‍ തന്നെ നേതാക്കള്‍ ഇടപെട്ടു. എം.ഐ.ഷാനവാസ് എം.പിമായും മറ്റുള്ളവരും ചേര്‍ന്ന് ആസിഫ് അലിയോട് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിച്ചു. അല്പസമയം കൂടി ഹാളില്‍ ഇരുന്ന ശേഷമാണ് ആസിഫ് അലി മടങ്ങിയത്. തിരികെപ്പോകുന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ഡിജിപി കെപിസിസി യോഗത്തില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയെ കാണാനാണു കെപിസിസി ഓഫിസില്‍ പോയതെന്നും അദ്ദേഹത്തെ കണ്ടശേഷം തിരിച്ചുപോന്നുവെന്നും ആസിഫ് അലി പറഞ്ഞു.












Click it and Unblock the Notifications