Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസിഡന്റ് പദം രാജിവയ്ക്കാന്‍ തയ്യാര്‍: സര്‍ദാരി

Zardari
ഇസ്ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യോ സഖ്യകക്ഷികളോ ആവശ്യപ്പെടുകയാണെങ്കില്‍ പദവി രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി.

ഭരണകക്ഷിയില്‍ പെട്ട അംഗങ്ങളുടെ പാര്‍ലമെന്ററി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സര്‍ദാരി ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി യുസുഫ് റാസാ ഗിലാനിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തെ പൊതുവായ രാഷ്ട്രീയസ്ഥിതി നേതാക്കള്‍ വിലയിരുത്തി. അവാമി ലീഗ് നേതാവ് അസ്ഫാന്‍ദ്യാര്‍ വാലി, പാകിസ്താന്‍ മുസ്ലീം ലീഗ് ക്വെയ്ദ് പ്രതിനിധി ചൗധരി ഷുജാത് ഹുസൈന്‍, മുത്തൈദ ക്വാമി മൂവ്‌മെന്റ് നേതാക്കളായ ഫാറൂഖ് സത്താര്‍, ബാബര്‍ ഘൗറി, പിപിപിയുടെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

വ്യാഴാഴ്ച പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ദാരി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് എംപിമാരുടെ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കാനും പിപിപി ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ജിയോടിവി റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+