കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയന്‍ ബാറില്‍ വെടിവെപ്പ്, എട്ടുമരണം

Google Oneindia Malayalam News

Nigeria
അബുജ: വടക്കന്‍ നൈജീരിയയിലെ ബാറില്‍ തോക്കുധാരികള്‍ നടത്തിയ വിവേചനരഹിതമായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ബോകോ ഹരം എന്നറിയപ്പെടുന്ന മുസ്ലീം തീവ്രവാദസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

യോബെ പ്രവിശ്യയുടെ ഭാഗമായ എഫ് പോട്ടിസ്‌കുമിലെ പബ്ബിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ അഞ്ചു പേര്‍ പോലിസുകാരാണ്. വെടിവെപ്പിനുശേഷം സംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു. ബോകോ ഹരം സംഘത്തില്‍ പെട്ട ഒട്ടേറെ പേര്‍ പോര്‍ട്ടിസ്‌കും നഗരത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബാക്രമണം നടത്തിയ ഒരു സംഘത്തെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ തുരത്തുകയായിരുന്നു. പുതുവത്സരത്തോടനുബന്ധിച്ച് ഈ മേഖലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യു ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ ക്രിസ്തുമതവിശ്വാസികള്‍ക്കെതിരേ ബോകോ ഹരം സംഘം തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. മുസ്ലീം ശരിയത്ത് നിയമങ്ങള്‍ക്കനുസരിച്ചുള്ള ഭരണം രാജ്യത്ത് നിലവില്‍ വരണമെന്നാണ് തീവ്രവാദികളുടെ ആവശ്യം.

English summary
Gunmen killed Eight people, including five police officers, on Tuesday in a pub in f Potiskum, Yobe state, Nigeria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X