പീഡനം: ഇന്ത്യക്കാരന്‍ യുഎസില്‍ അറസ്റ്റില്‍
ന്യുയോര്‍ക്ക്: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊള്ളയടിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ യു.എസില്‍ അറസ്റ്റില്‍. ഗുര്‍മീത് സിംഗ് (40) എന്ന ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്.
രാത്രി ഗുര്‍മീതിന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങിയ യുവതി യാത്രമധ്യേ ഉറങ്ങിപ്പോയിരുന്നു. ഈ അവസരം മുതലെടുത്ത് കാര്‍ വഴിതിരിച്ചുവിട്ട ഗുര്‍മീത് യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ വിട്ടയയ്ക്കുന്നതിനു മുന്‍പ് ഇയാള്‍ യുവതിയുടെ സെല്‍ഫോണും പണവും കവര്‍ന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന സംഭവത്തിന് ശേഷം പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
ഡിഎന്‍എ പരിശോധനയിലൂടെയാണ് ഗുര്‍മീത് സിംഗ് തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്. മാനഭംഗം, ഭീഷണിപ്പെടുത്തല്‍, മോഷണം എന്നീ കുറ്റങ്ങളാണ് ഗുര്‍മീതിനെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications