ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു

അല്ലാമെ തബാതായ് യൂനിവേഴ്‌സിറ്റിക്കരികിലുള്ള ഗോല്‍ നബി തെരുവിലാണ് സ്‌ഫോടനമുണ്ടായത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 32കാരനായ റോഷന്‍ ഓയില്‍ ഇന്‍ഡസ്ട്രീ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയതിനുശേഷം നതാന്‍സിലെ ആണവസംസ്‌കരണകേന്ദ്രത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്തെ ആണവ ശാസ്ത്രജ്ഞര്‍ക്കു നേരെ ഇത്തരത്തിലുള്ള ഒളിയാക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഡാരിയൗഷ് റെസെ എന്ന ആണവശാസ്ത്രജ്ഞനെ വീടിനു മുന്നില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇറാന്‍ ആറ്റോമിക് ഏനര്‍ജി ഓര്‍ഗനൈസേഷന്‍ മേധാവിയായിരുന്ന മജീദ് ഷഹ്‌രിയാരിക്കെതിരേ 2010 നവംബറില്‍ ആക്രമണമുണ്ടായിരുന്നു. ഇതേ വര്‍ഷം തന്നെ ജനുവരില്‍ ഫിസിക്‌സ് പ്രൊഫസറായ മസൂദ് അലി മുഹമ്മദ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇറാന്‍ ആണവപരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളെ വെകിളിപിടിപ്പിക്കുന്നുണ്ട്. സമാധാന ആവശ്യത്തിനുവേണ്ടിയാണ് ആണവസംസ്‌കരണം നടത്തുന്നതെന്ന് ഇറാന്‍ ആവര്‍ത്തിച്ചുവ്യക്തമാക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ തയ്യാറാവുന്നില്ല.












Click it and Unblock the Notifications