Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ ബലാത്സംഗം ചെയ്ത അമ്മയ്ക്ക് തടവ്

സിഡ്‌നി: പതിനൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിയ്ക്കുകയും അത് ചിത്രീകരിയ്ക്കുകയും ചെയ്ത അമ്മയ്ക്ക് തടവുശിക്ഷ. നാല് കുട്ടികളുടെ അമ്മയായ 37കാരിയെയാണ് നാല് വര്‍ഷത്തെ തടവിന് വിധിച്ചത്. മകള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു പീഡനമെന്ന് ഇവര്‍ വിചാരണയ്ക്കിടെ പറഞ്ഞിരുന്നു.

ആസ്‌ത്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റ് തീരത്താണ് സംഭവം. മകളെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മ തന്നെ മൊബൈല്‍ ഫോണിലൂടെ ചിത്രീകരിച്ചിരുന്നുവെന്ന് പ്രാദേശികപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മകളെ സ്‌നേഹിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യേണ്ട പ്രതി തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തി ക്രൂരമായി ഉപദ്രവിയ്ക്കുകയായിരുന്നുവെന്ന് കേസില്‍ വാദം കേട്ട ജഡ്ജി ജോണ്‍ റോബര്‍ട്‌സന്‍ പറഞ്ഞു. മകള്‍ക്ക് നേരെയുള്ള അമ്മമാരുടെ ലൈംഗികാതിക്രമങ്ങള്‍ അപൂര്‍വമായ സംഭവമാണെന്നും ഈ കേസിലെ പ്രതി കഠിനമായ ശിക്ഷ അര്‍ഹിയ്ക്കുന്നുണ്ടെന്നും ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+