കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിറച്ചി കഴിച്ചിട്ടില്ലെന്ന് ജയലളിത

  • By Nisha Bose
Google Oneindia Malayalam News

Jayalalithaa,
ചെന്നൈ: ബ്രാഹ്മണ കുടുംബാംഗമായ താന്‍ ഒരിയ്ക്കലും പശുവിറച്ചി കഴിച്ചിട്ടില്ലെന്ന് ജയലളിത. ഇതു സംബന്ധിച്ച് നക്കീരന്‍ വാരികയില്‍ വന്ന ലേഖനം അടിസ്ഥാന രഹിതമാണ്. തന്നെ അപമാനിയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തന്നെ പറ്റി തെറ്റായ കാര്യങ്ങള്‍ എഴുതിയ നക്കീരന്‍ എഡിറ്റര്‍ ഗോപാല്‍, ലേഖകന്‍ കാമരാജ് എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി.

തന്റെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നതില്‍ നിന്ന് മാസികയെ വിലക്കണമെന്നും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച നക്കീരന്‍ എഡിറ്ററേയും ലേഖകനേയും ശിക്ഷിയ്ക്കണമെന്നും ചെന്നൈ കോടതിയില്‍ ജയലളിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ജയലളിത പശുവിറച്ചി കഴിയ്ക്കാറുണ്ടെന്ന് എംജിആര്‍ പറഞ്ഞതായാണ് നക്കീരന്‍ വാരിക റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 'മാട്ടുക്കറി സാപ്പിടും മാമി' എന്ന പേരിലുള്ള ലേഖനം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് നക്കീരന്‍ വാരികയുടെ ഓഫീസ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

English summary

 
 Tamil magazine Nakkeeran paid a heavy penalty on Saturday for describing Tamil Nadu Chief Minister Jayalalithaa as a "beef-eating Mami" in its lead article with a portrait of her. Mami is a euphemism for Brahmin women and Jayalalithaa hails from the community. She had taken pride in being so even while heading a Dravidian party.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X