മലയാളി പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു

ഡിഎല്‍എഫ് ഫേസ് ത്രീ യു-27 ഫ്‌ലാറ്റില്‍ പേയിങ് ഗസ്റ്റായി നില്‍ക്കുകയായിരുന്നു സിന്‍സി. പകല്‍ മറ്റുള്ളവര്‍ ജോലിയ്ക്ക് പോയ സമയത്താണ് കൊലപാതകം നടന്നിട്ടുള്ളത്. മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്.
എന്നാല്‍ വിലപിടിപ്പുള്ള വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലാത്തതിനാല്‍ കവര്‍ച്ചയായിരുന്നില്ല കൊലപാതകികളുടെ ലക്ഷ്യം എന്ന നിഗമനത്തിലാണ് പൊലീസ്.
എഞ്ചിനീയറിങ് റാങ്ക് ജേതാവായിരുന്ന സിന്‍സി ഒന്നര വര്‍ഷം മുന്‍പാണ് എച്ച്‌ഐപിഎല്ലിന്റെ ഹരിയാന ഓഫീസില്‍ ജോലിയ്്ക്ക് ചേര്‍ന്നത്. വിവരമറിഞ്ഞ ബന്ധുക്കള്‍ ദില്ലിയ്ക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications