ഐസിയുവിലെ രോഗിയെ എലികള്‍ കടിച്ചു
ജോധ്പുര്‍ : രാജസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തളര്‍വാതം ബാധിച്ചുകിടക്കുന്ന വൃദ്ധനെ എലികള്‍ കടിച്ചു. പരിക്കേറ്റ എഴുപതുകാരനായ രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി.
വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ചെവിയിലും ചുണ്ടിലും മൂക്കിലും എലി കടിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. തളര്‍ന്നുകിടക്കുന്നയാളായതിനാല്‍ എലികളുടെ ഉപദ്രവത്തെപ്പറ്റി രോഗിയ്ക്ക് പറയാന്‍ കഴിഞ്ഞില്ല. രാത്രി 11 മണി കഴിഞ്ഞാല്‍ ഡോക്ടറും നഴ്‌സുമാരും ഉറങ്ങാന്‍ പോകാറുണ്ടെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.
അതേസമയം, എലിയുടെ കടിയേറ്റല്ല രോഗിക്ക് പരിക്കേറ്റതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.












Click it and Unblock the Notifications