ആദിവാസി നഗ്നനൃത്തം; പൊലീസ് കേസെടുത്തു
പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ആദിവാസി സ്ത്രീകള്‍ നഗ്നനൃത്തം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആന്‍ഡമാന്‍ പൊലീസ് കേസെടുത്തു. നഗ്ന നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിനുമാണ് കേസെടുത്തത്. പേരറിയാത്ത ആളുകളുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരായി നൃത്തം ചെയ്യിക്കുന്നതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അവിടത്തെ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
ജറാവ വിഭാഗത്തിലെ ആദിവാസികളെയാണ് വിനോദ സഞ്ചാരികള്‍ക്കായി നിര്‍ബന്ധിച്ചു നൃത്തം ചെയ്യിപ്പിക്കുന്നത്. ബ്രിട്ടീഷ് പത്രമായ 'ദി ഗാര്‍ഡിയന്‍' ആണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭക്ഷണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് ഇവരെ നൃത്തം ചെയ്യിക്കുന്നത്.
ഒരു പോലീസുകാരന്‍ വിനോദ സഞ്ചാരികളില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് ആദിവാസികളെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് വീഡിയോയില്‍ കേള്‍ക്കാം. ജറാവ ആദിവാസി മേഖലയിലേക്ക് വിനോദ സഞ്ചാരികളെ കടത്തിവിടാന്‍ പൊലീസ് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications