നവവധുവിനെ കാണാനില്ല; കാമുകനൊപ്പം പോയെന്ന് സംശയം
കണ്ണൂര്‍: അമ്മയക്കൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്യുന്നതിനിടെ നവവധുവിനെ കാണാതായ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബുധനാഴ്ച രാവിലെയാണ് മംഗലാപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ മാവേലി എക്‌സ്പ്രസില്‍ നിന്നും കര്‍ണാടക ധര്‍മസ്ഥല ബല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ആലുവ സ്വദേശിനി വി.പി. ബീനയുടെ മകള്‍ നിഷ (21) യെ കാണാതായത്.
കാസര്‍ഗോഡ് സ്വദേശിയായ ഒരു യുവാവുമായി നിഷ നേരത്തെ സ്‌നേഹത്തിലായിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് ഈ വഴിയ്ക്കും പൊലീസ് അന്വേഷണം നട്തതുന്നുണ്ട്. കംപ്യൂട്ടര്‍ വിദ്യാര്‍ഥിനിയായ നിഷയുടെ വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. ധര്‍മസ്ഥലയിലെ സുരേഷാണ് ഭര്‍ത്താവ്.
തീവണ്ടി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ നിഷ ഇറങ്ങിപ്പോയതാണെന്ന നിഗമനത്തിലാണ് പോലീസ്. ബീനയും മകള്‍ നിഷയും ആലുവയിലുള്ള ബന്ധുവീട്ടില്‍പോയി തിരിച്ചു ധര്‍മസ്ഥലയിലേക്ക് പോവുകയായിരുന്നു. കൂടെ ബീനയുടെ സഹോദരി അംബികയുമുണ്ടായിരുന്നു.
തീവണ്ടി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ പോകണമെന്നു പറഞ്ഞാണ് നിഷ ഇവര്‍ക്കിടയില്‍ നിന്നും പോയത്. ഏറെ നേരം കഴിഞ്ഞിട്ടും നിഷ വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് നിഷയെ കാണാനില്ലാത്ത വിവരം ഇവര്‍ക്ക് മനസ്സിലായത്. ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിന്നും പയ്യന്നൂരിലേക്ക് വന്ന
ഇവരുടെ ഇടയില്‍ നിന്നും എഴുന്നേറ്റുപോയത്. സമയം ഏറെ കഴിഞ്ഞിട്ടും നിഷ വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണു ടോയ്‌ലറ്റില്‍ ഇല്ലെന്നു മനസിലായത്. ഇതിനിടയില്‍ ട്രെയിന്‍ ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും ചെയ്തു.റെയില്‍വേ സ്റ്റേഷനിലും മറ്റും അന്വേഷണം നടത്തിയെങ്കിലും എവിടേയും കണെ്ടത്താനായില്ല. തുടര്‍ന്നാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications