കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യവസായി കെ.എ.റൗഫ് ഐഎന്‍എല്ലിലേക്ക്. മുസ്ലീം ലീഗിനെതിരെ ശക്തമായ സമരം നടത്തുന്നതിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം എന്ന് വിലയിരുത്തപ്പെടുന്നു. കോഴിക്കോട്ടു വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് റൗഫ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം റൗഫിന്റെ പാര്‍ട്ടി പ്രവേശനത്തോടെ ഐഎന്‍എല്ലിന്റെ അജന്‍ഡ കേവലം ഐസ്‌ക്രീം കേസ് മാത്രമായി പോവുമോ എന്ന ആശങ്കയും പാര്‍ട്ടിയ്ക്കുണ്ട്.
ഐസ്‌ക്രീം കേസ് താന്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടു പോവാത്തതും റൗഫിന്റെ തിടുക്കപ്പെട്ടുള്ള പാര്‍ട്ടി പ്രവേശനത്തിന് ഒരു കാരണമാണെന്ന് കരുതുന്നു. മുസ്ലീം ലീഗിനെതിരെ പുറത്ത് നിന്ന് ആഞ്ഞടിച്ച റൗഫ് പാര്‍ട്ടി പ്രവേശനത്തോടെ ശക്തമായ സമരത്തിനിറങ്ങുമെന്നാണ് സൂചന.