മുല്ലപ്പെരിയാര്‍: 92 അടിയിലും സുര്‍ക്കിയില്ല

പരിശോധന ഉപകരണം പലപ്പോഴും വലിയ പൊള്ളയായ സ്ഥലത്തേക്കുകടക്കുന്നതിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ട്. സുര്‍ക്കി മിശ്രിതം നഷ്ടപ്പെട്ട് മെറ്റല്‍ മാത്രമായി പഴയ അണക്കെട്ടിന്റെ ഭാഗം അവശേഷിക്കുന്നു എന്നാണ് പരിശോധനയിലൂടെ വ്യക്തമാവുന്നത്.
പൊള്ളയായ ഡാമിനുള്ളിലെ ഉറപ്പുള്ള സുര്‍ക്കി പൂര്‍ണമായും ഒലിച്ചുപോയെന്നും ഡാമിനുള്‍വശം പൊള്ളയായിരിക്കുകയാണെന്നുമുള്ള മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍നായരുടെ വാദത്തിനു സുര്‍ക്കി ലഭിക്കാത്തതു തെളിവായി.
ബുധനാഴ്ച ഡാമിന്റെ 45 മീറ്റര്‍ ഗാലറിയില്‍ പുതിയ ബോര്‍ഹോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ സുര്‍ക്കി ലഭിക്കാനുള്ള സാധ്യത കുറവാണ്. ഉറപ്പുള്ള സുര്‍ക്കി ലഭിക്കാത്തതിനേത്തുടര്‍ന്ന് തമിഴ്‌നാട് എന്‍ജിനീയര്‍മാര്‍ മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചു. സുര്‍ക്കി ശേഖരണം എങ്ങനെയും അവസാനിപ്പിക്കാനാണു തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നീക്കം. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലായതിനാല്‍ തമിഴ്‌നാട് ഇപ്പോള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമേയുള്ളൂ.












Click it and Unblock the Notifications