കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് രാജിവയ്ക്കണമെന്ന് ഹസന്‍

  • By Ajith Babu
Google Oneindia Malayalam News

MM Hassan
തിരുവനന്തപുരം: ബന്ധുവിന് ഭൂമി നല്‍കാന്‍ അഴിമതിക്കു കൂട്ടുനിന്ന വിഎസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവായി തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് കെപിസിസി വക്താവ് എംഎം ഹസന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്‍.

മുഖ്യമന്ത്രി താങ്കളോട് സംസാരിച്ചതനുസരിച്ച് സമീപിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ ടി.കെ. സോമന്‍ വ്യക്തമാക്കുന്നത്. അധികാര ദുര്‍വിനിയോഗമാണ് വി.എസ് നടത്തിയിരിക്കുന്നത്.

ഇടപാടിന്റെ ഗുണഭോക്താവായ സോമന്‍ ബന്ധുവാണെന്ന കാര്യം ക്യാബിനറ്റിനെയും റെവന്യൂ മന്ത്രിയെയും വിഎസ് മറച്ചു വച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന്അധികാര ദുര്‍വിനിയോഗത്തിലൂടെ അവിഹിതമാര്‍ഗം ഉപയോഗിച്ചു ബന്ധുവിനു ധനലാഭമുണ്ടാക്കി കൊടുക്കുകയാണു ചെയ്തത്. ഇത് അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റമാണ്.

വിഎസിന് അല്‍പമെങ്കിലും ആദര്‍ശം ബാക്കിയുണ്ടെങ്കില്‍ പൊതുസേവകനെന്ന നിലയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്നതിനെ ധാര്‍മികമായി ന്യായീകരിക്കാനാനാകില്ല. ത്രയും നാള്‍ വി.എസ് നടത്തിയ അഴിമതി വിരുദ്ധ പോരാട്ടങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് ഈ നടപടിയെന്നും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ഒരു വിഗ്രഹം തകരുകയാണെന്നും ഹസന്‍ പറഞ്ഞു.

തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വന്ന റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന അദ്ദേഹത്തിന്റെ പ്രതികരണം പഴമുറം കൊണ്ട് ആരോപണം തടുക്കാനുള്ള പാഴ് വേലയാണ്. കേസിനു പിന്നില്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമെന്ന ആരോപണം വിലകുറഞ്ഞതാണെന്നും ഹസന്‍ പറഞ്ഞു.

English summary
Kerala Pradesh Congress Committee (KPCC) spokesman M.M. Hassan today opined that Opposition leader must step down from his post in connection with the land allotment row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X