കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാരി വീണ്ടും ദുബായിലേക്ക് പറന്നു

Google Oneindia Malayalam News

Zardari
ഇസ്ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാറും സൈന്യവും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വീണ്ടും ദുബായിലേക്ക് പറന്നു. ഒരു ദിവസത്തേക്കാണ് യുഎഇ സന്ദര്‍ശനമെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും നിലവിലുള്ള പ്രതിസന്ധിയില്‍ ഇതിനെ പാലായനമായി ചിത്രീകരിക്കാനാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നത്.

സൈനിക അട്ടിമറിയുണ്ടായാല്‍ അമേരിക്ക സഹായിക്കണമെന്നാവശ്യപ്പെട്ട് സര്‍ദാരി നല്‍കിയ കുറിപ്പാണ് രാജ്യത്തെ 1999നു സമാനമായ രാഷ്ട്രീയപ്രതിസന്ധിയിലേക്ക് നയിച്ചത്. മെമോഗേറ്റ് വിവാദത്തെ കുറിച്ചന്വേഷിക്കുന്ന കമ്മീഷനു മുമ്പാകെ സൈനികമേധാവിയും ഐഎസ്‌ഐ തലവനും നല്‍കിയ സത്യവാങ്മൂലത്തില്‍ സൈന്യത്തിനെതിരേയുള്ള ഗൂഡാലോചനയാണ് അമേരിക്കയ്ക്കു നല്‍കിയ കുറിപ്പിനു പിറകിലെന്ന് ആരോപിച്ചിരുന്നു.

സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയ സൈനിക നേതൃത്വത്തിന്റെ നടപടിയെ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും പ്രശ്‌നം ആളികത്തിച്ചു. പ്രതിരോധസെക്രട്ടറിയുടെ പുറത്താകലിലേക്കും റാവല്‍പിണ്ടി സൈനികമേധാവിയെ സ്ഥലം മാറ്റുന്നതിലേക്കും തര്‍ക്കം നീണ്ടു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചികില്‍സയ്ക്കായി സര്‍ദാരി ദുബായിലേക്ക് പറന്നതും ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.

English summary
Pakistani President Asif Ali Zardari left for Dubai on a scheduled one-day trip on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X