തീവ്രവാദികളുടെ മൃതദേഹത്തില്‍ മൂത്രവിസര്‍ജ്ജനം
വാഷിംഗ്ടണ്‍: താലിബാന്‍ തീവ്രവാദികളുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനികര്‍ മൂത്രമൊഴിക്കുന്ന വീഡിയോ ദൃശ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യുഎസ് മറൈന്‍ കോര്‍പ്‌സ്.
അഫ്ഗാനില്‍ വധിച്ച മൂന്ന് താലിബാന്‍ തീവ്രവാദികളുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനിക യൂണിഫോം ധരിച്ച നാല് പേര്‍ മൂത്രവിസര്‍ജ്ജനം നടത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഈ വീഡിയോ ആരാണ് ഷൂട്ട് ചെയ്തതെന്നോ ആരാണ് ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്തതെന്നോ ഉള്ള കാര്യത്തെ കുറിച്ച് യാതൊരറിവുമില്ല.
എന്നാല്‍ വീഡിയോയിലെ ദൃശ്യങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
അതേസമയം എല്ലാ സൈനികരുടേയും സ്വഭാവമായി വീഡിയോ ദൃശ്യങ്ങളെ വ്യാഖ്യാനിയ്ക്കരുതെന്ന് യുഎസ് മറൈന്‍ കോര്‍പ്‌സ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഓഫ് അമേരിക്കന്‍- ഇസ്‌ലാമിക് റിലേഷന്‍സും യുഎസ് മുസ്‌ലീം സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പും സംഭവത്തെ അപലപിച്ചു.












Click it and Unblock the Notifications