കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് നേട്ടത്തില്‍

Google Oneindia Malayalam News

Sensex
മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും നേട്ടത്തില്‍ തിരിച്ചെത്തി. ആഗോളവിപണിയിലെ അനുകൂല സാഹചര്യമാണ് വിപണിയെ ഉത്തേജിപ്പിച്ചത്. റിയാലിറ്റി, മെറ്റല്‍ സ്റ്റോക്കുകള്‍ മികച്ച മുന്നേറ്റമുണ്ടാക്കി. എല്‍ ആന്റ് ടി, ടാറ്റാ സ്റ്റീല്‍, ഐടിസി, കോള്‍ ഇന്ത്യ, ഭാരതി കമ്പനികള്‍ നേട്ടമുണ്ടാക്കിയതാണ് വിപണിക്ക് അനുഗ്രഹമായത്.

ജെഎസ്ഡബ്ല്യു ഇസ്പാറ്റ് സ്റ്റീല്‍ 12.45 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി. ജയപ്രകാശ് പവര്‍ വെന്‍ച്വര്‍, ലാന്‍കോ ഇന്‍ഫ്രാടെക്, സുസ്‌ലോണ്‍ എനര്‍ജി, മദെര്‍സണ്‍സുമിസിസ്റ്റംസ് എന്നീ കമ്പനികള്‍ ഒമ്പതുശതമാനത്തോളം മുന്നോട്ടുകയറി.

ഇന്ദ്രപ്രസ്ഥ ഗ്യാസ്, യുനൈറ്റഡ് ബ്രിവറീസ്, പെട്രോനെറ്റ് എല്‍എന്‍ജി, ഗുജറാത്ത് ഗ്യാസ് കോ, ഗെയില്‍ കമ്പനികള്‍ക്കാണ് പ്രധാനമായും തിരിച്ചടിയേറ്റത്. റിലയന്‍സ് കമ്യൂണിക്കേഷന്‍ അടക്കമുള്ള അനില്‍ അംബാനികള്‍ നേട്ടമുണ്ടാക്കിയതും വിപണിയില്‍ പ്രതിഫലിച്ചു.

English summary
The markets closed positive for the second consecutive week, with realty, metal and banking being the biggest gainers. Capital goods and auto, too, made substantial gains. The Sensex was up 1.6% while the Nifty gained 2.2% during the week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X