കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സര്‍ ചെയ്തില്ലെങ്കില്‍ സൈറ്റുകളെ വിലക്കും

Google Oneindia Malayalam News

Google Facebook
ദില്ലി: ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ തയ്യാറില്ലെങ്കില്‍ ചൈനയ്ക്കു സമാനമായ വിലക്ക് പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി ഗൂഗിളിനും ഫേസ്ബുക്കിനും മുന്നറിയിപ്പ് നല്‍കി. ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോവുന്ന പട്യാല കോടതിയുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് ഗൂഗിള്‍ ഇന്ത്യയും ഫേസ്ബുക്കും നല്‍കിയ ഹരജി തള്ളികൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ചൈനയെ പോലെ ഇന്ത്യയിലും ഇത്തരം സൈറ്റുകള്‍ നിരോധിക്കാനാവും. കേസ് പരിഗണിച്ച ജസ്റ്റീസ് സുരേഷ് കെയ്റ്റ് അറിയിച്ചു. കമ്പനികളുടെ നയമനുസരിച്ച് ഫേസ്ബുക്കിലോ ബ്ലോഗറിലോ അപ്‌ലോഡ് ചെയ്ത പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാനോ ഡിലിറ്റ് ചെയ്യാനോ ആവില്ല. കൂടാതെ ഇത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്-ഗുഗിളിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു.

എന്നാല്‍ ഇത്തരം നയം ഇന്ത്യയില്‍ നടക്കില്ലെന്ന് കോടതിയും വ്യക്തമാക്കി. ഗൂഗിള്‍ ഇന്ത്യയും ഗൂഗിള്‍ ഇങ്കും രണ്ടു കമ്പനികളാണ്. ഇന്ത്യന്‍ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. അന്താരാഷ്ട്ര കമ്പനിയായ ഗൂഗിളിന്റെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി മാത്രമാണ് ഗൂഗിള്‍ ഇന്ത്യയെന്നായിരുന്നു അഭിഭാഷകന്‍ ഉയര്‍ത്തിയ അടുത്ത പോയിന്റ്.

അതേ സമയം അപ്രിയ കാര്യങ്ങല്‍ എഡിറ്റ് ചെയ്യാനുള്ള എല്ലാസംവിധാനവും ഗൂഗിളിനും ഫേസ്ബുക്കിനുമുണ്ടെന്നും അതു ഫലപ്രദമായി നടപ്പിലാക്കാനുള്ള മനസ്സാണ് വേണ്ടതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എഎസ് ചന്ദിയോക് വ്യക്തമാക്കി.

English summary
Censor posts or face China-like ban: Delhi high court to websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X