ഫത്‌വ അവഗണിച്ച് സൂര്യനമസ്‌ക്കാരം

ആര്‍.എസ്.എസുകാര്‍ മാത്രം ചെയ്തു വരാറുള്ള സൂര്യനമസ്‌കാരം വിദ്യാര്‍ത്ഥികളെ കൊണ്ട് ചെയ്യിക്കുന്നതിലൂടെ പാര്‍ട്ടി ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന മുസ്ലീം മതസംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫത്‌വ പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാല്‍ സൂര്യനമസ്‌കാരത്തിന് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇത് ഒരു യോഗാസനം മാത്രമാണെന്നും ചൗഹാന്‍ പറഞ്ഞു. സൂര്യനമസ്‌കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പാണ് ഈ കൂട്ട ര്യനമസ്‌ക്കാരം സംഘടിപ്പിച്ചത്. ജനുവരി 12ന് സ്വാമി വിവേകനാന്ദന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു സൂര്യനമസ്‌കാരം സംഘടിപ്പിച്ചത്. 2007 മുതല്‍ നടന്നുവരുന്നതാണിത്.












Click it and Unblock the Notifications